പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ഉപവാസ സമരം ആരംഭിച്ച് കെഎസ്‌യു

Jaihind Webdesk
Saturday, June 15, 2024

 

കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രത്യക്ഷ സമരം ആരംഭിച്ച് കെഎസ്‌യു. കോഴിക്കോട് ഡിഡിഇ ഓഫീസിനു മുന്നിൽ നടന്ന ഏകദിന ഉപവാസ സമരം എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സീറ്റ് പ്രതിസന്ധിയിൽ സർക്കാർ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന്  കെഎസ്‌യു അറിയിച്ചു. ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വി.ടി. സൂരജ് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.