പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി: തിരുവനന്തപുരത്ത് എംഎസ്എഫിന്‍റെ വൻ പ്രതിഷേധം

Jaihind Webdesk
Saturday, June 22, 2024

 

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ്‌ വിഷയത്തിൽ തിരുവനന്തപുരത്തു എംഎസ്എഫിന്‍റെ വൻ പ്രതിഷേധം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ വിദ്യാഭ്യാസ മന്ത്രി അസത്യപ്രചരണം നടത്തി തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഡിപിഐ ഓഫീസിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകർ വിദ്യാഭ്യാസ ഡയറക്ടറെ ഉപരോധിച്ചു. പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ മാറ്റുവാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

പ്രതിഷേധം ശക്തമാക്കിയ പ്രവർത്തകർ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് താഴിട്ടു പൂട്ടി. പിന്നീട് പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുവായിരുന്നു. മലബാറിലെ സീറ്റ് പ്രശ്നത്തിൽ അടിയന്തര പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിലും തലസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് എംഎസ്എഫ് പ്രവർത്തകർ മുന്നറിയിപ്പ് നൽകി.