പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കണ്ണൂരില്‍ കെഎസ്‌യുവിന്‍റെ കളക്ട്രേറ്റ് മാർച്ചില്‍ സംഘർഷം, വനിതാ പ്രവർത്തകരെ പോലീസ് റോഡില്‍ വലിച്ചിഴച്ചു

Jaihind Webdesk
Wednesday, June 19, 2024

 

കണ്ണൂർ: കണ്ണൂരിൽ കെഎസ്‌യു മാർച്ചിന് നേരെ പോലീസ് അതിക്രമം. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കെതിരെ കെഎസ്‌യു നടത്തിയ മാർച്ചിലാണ് അതിക്രമം. പ്ലസ് വണിന് അധിക ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ   കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം. വിദ്യാർത്ഥികൾക്ക് നേരെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.  നിരവധി വിദ്യാർത്ഥികൾ റോഡിൽ വീണു. ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികള്‍ക്ക് നേരെയാണ് പോലീസിന്‍റെ അതിക്രമം. കെഎസ്‌യു പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു. കെഎസ്‌യു പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. കെഎസ്‌യു ജില്ല പ്രസിഡന്‍റ് എം.സി. അതുലിനെ പോലീസ് മർദ്ദിച്ചു. കെഎസ്‌യു പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. വനിതാ പ്രവർത്തകരെയടക്കം പോലീസ് റോഡില്‍ വലിച്ചിഴച്ചു.