പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം; കീറാമുട്ടിയായി സീറ്റ് പ്രതിസന്ധി; വിദ്യാർത്ഥിസംഘടനകളുടെ യോഗം നാളെ

Jaihind Webdesk
Monday, June 24, 2024

 

തിരുവനന്തപുരം: സീറ്റ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. ക്ലാസ് ആരംഭിക്കുമ്പോഴും മുഴുവൻ എ പ്ലസ് ലഭിച്ചവരടക്കം മലബാർ മേഖലയിലെ 83,133 വിദ്യാർഥികൾ സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുകയാണ്. മലപ്പുറം ജില്ലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ജൂൺ 25-ന് വിദ്യാർത്ഥിസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.