പ്ലസ് വണ്‍ പ്രവേശനം: അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി; ട്രയല്‍ അലോട്ട്മെന്‍റ് 29ന്

Jaihind Webdesk
Sunday, May 26, 2024

 

തിരുവനന്തപുരം: പ്ലസ് വണ്‍ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ശ​നി​യാ​ഴ്ച വൈ​കിട്ട്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സം​സ്ഥാ​ന​ത്താ​കെ 4,65,960  അപേ​ക്ഷ​ക​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷത്തെക്കാൾ 6630 അ​പേ​ക്ഷ​ക​ർ കൂ​ടു​ത​ൽ. വ​ർ​ധി​ച്ച അ​പേ​ക്ഷ​ക​രി​ൽ 5509 പേ​രും പാ​ല​ക്കാ​ട്​ മു​ത​ൽ കാ​സ​റഗോഡ്​ വ​രെ​യു​ള്ള മ​ല​ബാ​റി​ലെ ജി​ല്ല​ക​ളി​ൽ നിന്നാണ്. 29ന് ട്രയല്‍ അലോട്ട്മെന്‍റും ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്മെന്‍റും നടത്തും.

അ​പേ​ക്ഷ​ക​ർ വ​ർ​ധി​ച്ച​തോ​ടെ മ​ല​ബാ​റി​ൽ ഇ​ത്ത​വ​ണ​യും സീ​റ്റ്​ ക്ഷാ​മം വ​ർ​ധി​ക്കു​മെ​ന്നു​റ​പ്പാ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രു​ള്ള​തും- അ​പേ​ക്ഷ​ക​രു​ടെ വ​ർ​ധ​ന​യും മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ജില്ലയിൽ 82,434 അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 1512 അ​പേ​ക്ഷ​ക​ർ വ​ർ​ധി​ച്ചു. എന്നാൽ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ​ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ അ​പേ​ക്ഷ​ക​ർ കു​റ​ഞ്ഞു.

സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​​ലെ മു​ഴു​വ​ൻ സീ​റ്റും പ​രി​ഗ​ണി​ച്ചാ​ൽ​പോ​ലും മ​ല​ബാ​റി​ൽ 40,000ത്തി​ല​ധി​കം സീ​റ്റി​ന്‍റെ കു​റ​വു​ണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ ​വ​ർ​ഷം അ​പേ​ക്ഷ​ക​ർ കൂ​ടി​യ​തോ​ടെ സീ​റ്റി​ന്‍റെ കു​റ​വ്​ 45,000ത്തി​ൽ അ​ധി​ക​മാ​യി മാ​റും. പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തത് ​കൂ​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ നേ​രി​യ സീ​റ്റ്​ വ​ർ​ധ​ന ഉണ്ടായേക്കും. ഇ​തോ​ടെ ക്ലാ​സു​ക​ളി​ൽ 65 കു​ട്ടി​ക​ൾ പ​ഠി​ക്കേ​ണ്ട സാ​ഹ​ച​ര്യ​വു​മാ​കും. അ​പേ​ക്ഷ​ക​ർ വ​ർ​ധി​ച്ചി​ട്ടും അ​ധി​ക ബാ​ച്ച്​ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഇ​പ്പോ​ഴും സ​ർ​ക്കാ​ർ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ലാ​ണ്.

എന്നാൽ മ​​ല​​പ്പു​​റ​​ത്ത്‌ പ്ല​​സ്‌ വ​​ൺ സീ​​റ്റ്‌ പ്ര​​തി​​സ​​ന്ധി​​യു​​ണ്ടെ​​ന്ന്‌ കഴിഞ്ഞ ദിവസം പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി സമ്മതിച്ചിരുന്നു. പക്ഷെ ഒരു വിദ്യാർത്ഥിയോ ഒരു രക്ഷിതാവോ ഇതുവരെ സീറ്റില്ലെന്ന പരാതി ഉയർത്തിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയിട്ടുളളത്. എന്നാൽ സർക്കാർ വാദം ഹൈകോടതി തളളിയിരുന്നു. പ്ലസ് വണ്‍ സീറ്റു തേടി സ്കൂളുകള്‍ കയറിയിറങ്ങുന്ന വിദ്യാർത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സർക്കാരിന് പരാതി നല്കാന്‍ സമയമുണ്ടാകില്ലെന്ന് പറഞ്ഞായിരുന്നു ഈ വാദം ഹൈക്കോടതി തള്ളിയത്. സീറ്റ് വർധന ആവശ്യപ്പെട്ട് ബുധനാഴ്ച മുസ്‌ലിം ലീഗ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.