നേപ്പാളില്‍ വിമാനം തകർന്നുവീണു: 35 മൃതദേഹങ്ങള്‍ കണ്ടെടുത്തു; വിമാനത്തിലുണ്ടായിരുന്നത് 72 പേർ | VIDEO

 

കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് വൻ അപകടം.  68 യാത്രക്കാരും 4 ജീവനക്കാരുമായി പോയ യാത്രാ വിമാനമാണ് തകർന്നു വീണത്. യതി എയർലൈൻസിന്‍റെ എടിആർ–72 വിമാനമാണ് തകർന്നുവീണത്. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നു വീണത്.

തകർന്നു വീണതിനു പിന്നാലെ വിമാനത്തിനു തീപിടിക്കുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ 45 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. അപകടത്തിനു പിന്നാലെ വിമാനത്താവളം താൽക്കാലികമായി അടച്ചു. 022 മേയിലാണ് ഇതിന് മുമ്പ് നേപ്പാളിൽ വിമാനാപകടം സംഭവിച്ചത്. താരാ എയർലൈൻസ് വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ അന്ന് 22 പേരാണ് മരിച്ചത്.

 

 

 

 

Comments (0)
Add Comment