ആയുർവേദ ആചാര്യന്‍ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു

Jaihind Webdesk
Saturday, July 10, 2021

മലപ്പുറം : കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ വാര്യര്‍ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണ്‍ 8നായിരുന്നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.