പി എസ്സ സി റാങ്ക് പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കാനാവില്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി. റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ജോലി നല്‍കുക എന്നത് കേരളം രൂപീകരിച്ചതിന് ശേഷം ഇതുവരെയും നടപ്പാകാത്ത കാര്യമാണ്. സി പി ഒ ഉദ്യോഗാര്‍ഥികളുടെ സമരം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു പി കെ ശ്രീമതി . റാങ്ക് പട്ടികയില്‍ കുറെ പേര്‍ ഉണ്ടാകും. അതില്‍ എല്ലാവര്‍ക്കും നിയമനം ലഭിക്കില്ല. കുറച്ചു പേര്‍ക്കേ ജോലി കിട്ടുകയുള്ളൂ. അത് സ്വാഭാവിക നടപടി മാത്രമാണെന്നും അവര്‍ പറഞ്ഞു.
ചിലര്‍ക്ക് തൊഴില്‍ ലഭിക്കണം, ചിലര്‍ക്ക് തൊഴില്‍ ലഭിക്കേണ്ട എന്ന് തീരുമാനം സര്‍ക്കാരിന് ഇല്ല. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഏതെങ്കിലും വകുപ്പില്‍ ഒഴിവ് കിടപ്പുണ്ടോ എന്നുള്ളത് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ കൃത്യമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്നും പി കെ ശ്രീമതി. ഇതൊക്കെ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.
വനിതാ പൊലീസുകാര്‍ക്ക് കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കിയത് പിണറായി സര്‍ക്കാരാണ്. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ എന്താണെന്ന് മനസ്സിലാക്കണം. അല്ലാതെ വാശിപിടിച്ച് മുന്നോട്ടു പോവുകയല്ല ചെയ്യേണ്ടത്. ജോലി ലഭിക്കണം എന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തിനൊപ്പം തന്നെയാണ് നമ്മള്‍ എല്ലാവരും. തൊഴിലിന്റെ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ചെയ്യുന്നത് മെച്ചപ്പെട്ട നിലയിലുള്ള കാര്യമാണ്. ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ കാണിക്കുന്നത് വാശിയല്ല ദുര്‍വാശിയാണ്. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ അവര്‍ കാണുന്നില്ലെന്നും പി കെ ശ്രീമതി പറഞ്ഞു.