തൊഴിലാളികളുടെ കൂട്ടപലായനം; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

Jaihind News Bureau
Sunday, March 29, 2020

തൊഴിലാളികളുടെ കൂട്ടപലായനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇത് സാമൂഹ്യ അകലം പാലിച്ച് കൊവിഡ് വ്യാപനം തടയാമെന്ന ലോക്ക് ഡൗണിന്‍റെ ഉദ്ദേശ്യത്തെ തന്നെ  അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘ഡല്‍ഹി-ഉത്തര്‍പ്രദേശ് സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ആനന്ദ് വിഹാര്‍ ബസ്സ് ടെര്‍മിനലിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇതിന്‍റെ ഗൗരവം വ്യക്തമാക്കുന്നതാണ്. തൊഴിലാളികള്‍ പലായനം ചെയ്യാനുള്ള നിര്‍ബന്ധിത സാഹചര്യം തുടരുകയാണെങ്കില്‍ ഗ്രാമങ്ങളിലേക്ക് രോഗവ്യാപനമുണ്ടാകും. പ്രത്യേകിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൊക്കെ ഈ രോഗം പടർന്നു പിടിച്ചാലുള്ള അവസ്ഥ അചിന്തനീയമാണ്. ഇത് രാജ്യത്ത് അതീവ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ അപകടകരമായ വിഷയത്തെ ഗൗരവത്തിലെടുത്ത് കൊണ്ട് മറുനാടൻ തൊഴിലാളികൾക്ക് അവർ താമസിക്കുന്നയിടങ്ങളിൽ മതിയായ സൗകര്യങ്ങൾ ഉറപ്പു വരുത്താനും, അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് തന്നെ യാത്രക്കാരെ ക്വാറന്‍റീന്‍ ചെയ്യാനുമുള്ള നിര്‍ദ്ദേശം അടിയന്തരമായി സംസ്ഥാന സർക്കാറുകൾക്ക് ‍നൽകണം’-കുഞ്ഞാലിക്കുട്ടി കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അസംഘടിത മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷയും ഭക്ഷണ, താമസ സൗകര്യങ്ങളും ലഭ്യമാകാത്തത് കാരണം അവർ സ്വന്തം നാടുകളിലേക്ക് കൂട്ടായ പാലായനങ്ങള്‍ക്ക് നിർബന്ധിതരാകുന്നുണ്ട്.ഇത് സാമൂഹ്യ അകലം പാലിച്ച് കോവിഡ് വ്യാപനം തടയാമെന്ന ലോക്ക് ഡൗണിന്റെ ഉദ്ദേശ്യത്തെ തന്നെ അപകടത്തിലാക്കുന്നു. ഡല്‍ഹി-ഉത്തര്‍പ്രദേശ് സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ആനന്ദ് വിഹാര്‍ ബസ്സ് ടെര്‍മിനലിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. തൊഴിലാളികള്‍ പാലായനം ചെയ്യാനുള്ള നിര്‍ബന്ധിത സാഹചര്യം തുടരുകയാണെങ്കില്‍ ഗ്രാമങ്ങളിലേക്ക് രോഗവ്യാപനമുണ്ടാകും.പ്രത്യേകിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൊക്കെ ഈ രോഗം പടർന്നു പിടിച്ചാലുള്ള അവസ്ഥ അചിന്തനീയമാണ്. ഇത് രാജ്യത്ത് അതീവ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ അപകടകരമായ വിഷയത്തെ ഗൗരവത്തിലെടുത്ത് കൊണ്ട് മറുനാടൻ തൊഴിലാളികൾക്ക് അവർ താമസിക്കുന്നയിടങ്ങളിൽ മതിയായ സൗകര്യങ്ങൾ ഉറപ്പു വരുത്താനും, അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് തന്നെ യാത്രക്കാരെ ക്വാറന്റൈൻ ചെയ്യാനുമുള്ള നിര്‍ദ്ദേശം അടിയന്തരമായി
സംസ്ഥാന സർക്കാറുകൾക്ക് ‍നൽകണം.