കണ്ടാലും കൊണ്ടാലും പാഠം പഠിക്കാത്ത കേരള സർക്കാർ, ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നു : പി.കെ.കുഞ്ഞാലിക്കുട്ടി എംപി.

Jaihind News Bureau
Sunday, June 14, 2020

മലപ്പുറം: ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. 2018ൽ പ്രളയം ഉണ്ടായിട്ട് 2019 ൽ പ്രളയവും പ്രകൃതിദുരന്തങ്ങളും ആവർത്തിക്കുന്നത് വരെ യാതൊരു നടപടിയും സർക്കാർ കൈക്കൊണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2019 ൽ പ്രളയം ആവർത്തിക്കുകയും 2018 നേക്കാൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടും 2020ൽ കാലവർഷം ആരംഭിക്കുന്നതുവരെ യാതൊരു മുൻകരുതലുകളും സർക്കാർ എടുത്തില്ല.

ഒരു വർഷം മുമ്പ് പുഴകളിൽ അടിഞ്ഞുകൂടിയ കല്ലും മണ്ണും മണലും മരങ്ങളും മാലിന്യങ്ങളും എടുത്തു മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുത്തത്, 10 മാസത്തിനു ശേഷം വീണ്ടും ഇപ്പോൾ കാലവർഷം ആരംഭിച്ചപ്പോൾ മാത്രമാണ് – കണ്ടാലും കൊണ്ടാലും പഠിക്കാത്ത സർക്കാർ ആയി കേരള സർക്കാർ മാറിയിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു – കൊവിഡിന്‍റെ കാര്യത്തിലും ഇത് തന്നെയാണ് ഇനി സംഭവിക്കാൻ പോവുന്നതെന്ന് കുഞ്ഞാലിക്കുട്ടി ഓർമ്മിപ്പിച്ചു.

മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയെ മൂന്നു മേഖലകളാക്കി തിരിച്ച് രൂപംകൊടുത്ത ദുരന്ത നിവാരണ സമിതിയുടെ മലപ്പുറം പാർലമെന്‍റ് മണ്ഡലം തല മേഖലാ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം – ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടും ദുരന്തനിവാരണ സമിതി യുടെ ജില്ലാ അധ്യക്ഷനുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു -സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് സാഹിബ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: യു എ ലത്തീഫ് , വൈസ് പ്രസിഡണ്ട് എം എ കാദർ, ഉമ്മർ അറക്കൽ, പി.കെ.സി.അബ്ദുറഹ്മാൻ, എംഎൽഎമാരായ ടി.എ.അഹ്മദ് കബീർ, അഡ്വ: കെ എൻ എ കാദർ, മഞ്ഞളാംകുഴി അലി, പി.ഉബൈദുല്ല, എന്നിവർ പ്രസംഗിച്ചു. അഡ്വ: എം റഹ്മത്തുള്ള (അഖിലേന്ത്യ സെക്രട്ടറി – എസ് ടി യു )പികെ നവാസ് (എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട്) അൻവർ മുള്ളമ്പാറ (മുസ്ലിം യൂത്ത് ലീഗ് ) കബീർ മുതുപറമ്പ് (എം എസ് എഫ്) പി.എ. സലാം (സ്വതന്ത്ര കർഷക സംഘം) മർഹബ അസീസ് (പ്രവാസി ലീഗ്) വാക്കിയത്ത് റംല (വനിതാ ലീഗ്) പ്രകാശൻ (ദളിത് ലീഗ് )റഊഫ് വരിക്കോടൻ (വൈറ്റ് ഗാർഡ്) എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ബക്കർ ചെർണൂർ, അഡ്വ: ടി. കുഞ്ഞാലി വി. മുസ്തഫ പി കെ അസ്‌ലു, സക്കീന പുൽപ്പാടൻ (ജി:പ:വൈസ് പ്രസിഡണ്ട് ) സിഎച്ച് ജമീല (മുനിസിപ്പല്‍ ചെയർപേഴ്സൺ ), എംടി സെലീന ടീച്ചർ (ജി: പ: മെമ്പർ )അമീർ പാതാരി, (യൂത്ത് ലീഗ്) സി എച്ച് യൂസഫ്, ( പ്രവാസി ലീഗ്) സൈദലവി ഹാജി ഹാജി വേങ്ങര (എസ്.കെ.എസ്),വേലായുധൻ, സുനിൽ, (ദളിത് ലീഗ്) വി കെ സുബൈദ (വനിത ലീഗ്) അബ്ബാസ്സ് ആലിപ്പറമ്പ്, നശീദ് മുഹമ്മദ് , നസ്റൂൽ അമീൻ, സാദിഖ് (വൈറ്റ് ഗാർഡ് ക്യാപ്റ്റൻമാർ) തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ഞായറാഴ്ചയിലെ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ “ഗൂഗിൾ മീറ്റ് ” എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്നാണ് യോഗത്തിൽ ഓൺലൈൻ വഴി പങ്കെടുത്തത്.