വ്യക്തമാകുന്നത് ബിജെപി സർക്കാരിന്‍റെ പക്ഷപാതിത്വം; ബില്‍ക്കിസ് ബാനോ കേസിലെ വിധി ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Monday, January 8, 2024

 

മലപ്പുറം: ബിൽക്കിസ് ബാനോ കേസിലെ സുപ്രീം കോടതി വിധി ജനാധിപത്യ രാജ്യത്തെ ജനതയ്ക്ക് പ്രതീക്ഷ നൽകുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഗുജറാത്ത് സർക്കാർ എത്രമാത്രം പക്ഷപാതപരമായാണ് കാര്യങ്ങൾ നടത്തുന്നതെന്ന് ഇതോടെ വ്യക്തമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി ഭരണം തുടർച്ചയായി വന്നാലുണ്ടാകുന്ന ഭവിഷ്യത്താണ് പുറത്തുവരുന്നത്. രാജ്യത്തെ പ്രതിപക്ഷമുന്നേറ്റത്തിന് ബിൽക്കിസ് ബാനോ വിധി കാരണമായേക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.