ബിജെപിയുടെ ‘ഒക്ക ചങ്ങായി’ സിപിഎം, ലീഗല്ല ; മുഖ്യമന്ത്രിക്ക് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി

Jaihind News Bureau
Friday, September 4, 2020

 

മലപ്പുറം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ദേശീയതലത്തിൽ ബിജെപിയുടെ ഒക്ക ചങ്ങാതിമാർ സിപിഎം ആന്നെന്ന് അദ്ദേഹം പറഞ്ഞു. കർണാടക കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കേസിൽ ഗൗരവതരമായ അന്വേഷണം വേണമെന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി വ്യാജ ഒപ്പിട്ടു എന്ന ആരോപണത്തിൽ മറുപടി പറയുന്നതിനിടെയാണ് മുസ്ലീം ലീഗ് ബിജെപിയുടെ ഒക്ക ചങ്ങാതിമാർ ആണെന്ന  പരാമർശം മുഖ്യമന്ത്രി നടത്തിയത്. ഇതിനെതിരെയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. ദേശീയ തലത്തിൽ ബിജെപിയുടെ ഒക്ക ചങ്ങാതിമാർ സിപിഎം ആണെന്നും, ലീഗിന്‍റെ ഒക്ക ചങ്ങാതി കോൺഗ്രസ്‌ ആണെന്നും പികെ കുഞ്ഞാലിക്കുട്ടി എം. പി പറഞ്ഞു.

ബിനീഷ് കോടിയേരി ഉൾപ്പെടുന്ന മയക്കുമരുന്ന് കേസിൽ ഗൗരവതാരമായ അന്വേഷണം വേണം, കര്‍ണാടകത്തിനൊപ്പം നിഷ്പക്ഷവും നീതി പൂർണ്ണവുമായ അന്വേഷണം കേരളവും നടത്തണം. സംസ്ഥാനത്ത് ഉന്നത തലത്തിൽ മയക്കു മരുന്ന് മാഫിയക്ക് സഹായം ലഭിക്കുന്നുണ്ടന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ അവസരം മുതലെടുത്ത് കേരള -കർണാടക കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയുടെ അടിവേരറുക്കണമെന്നും പി. കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്ത് പറഞ്ഞു.

teevandi enkile ennodu para