ഖുർആന്‍റെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ ; മുഖ്യമന്ത്രി മാപ്പ് പറയുമോ  എന്ന് പി.കെ ഫിറോസ്

Jaihind News Bureau
Monday, September 21, 2020

ഖുർആന്‍റെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് മന്ത്രി.കെ.ടി  ജലീൽ സമ്മതിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി  പിണറായി വിജയൻ മാപ്പു പറയുമോ  എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജലീല്‍ ഇക്കാര്യം സമ്മതിച്ചത്. ഇതു തന്നെയല്ലേ യു.ഡി.എഫും പറഞ്ഞതെന്നും അദ്ദേഹം  ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

‘ഇത് തന്നെയല്ലേ യു.ഡി.എഫും പറഞ്ഞത്. അതിന്‍റെ പേരിലല്ലേ വിശുദ്ധ ഖുർആനെ സി.പി.എം വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഖുർആന്റെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ച സ്ഥിതിക്ക് പിണറായി വിജയൻ മാപ്പു പറയുമോ? സ്വർണ്ണക്കടത്ത് സംഘത്തിനെതിരെയുള്ള സമരത്തെ ഖുർആൻ വിരുദ്ധ സമരമായി ചിത്രീകരിച്ച് വിശ്വാസികളെ വേദനിപ്പിച്ചതിന് കൊടിയേരി ബാലകൃഷ്ണൻ മാപ്പു പറയുമോ?’- ഫിറോസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം