”രാഹുല്‍ വരുന്നുണ്ടേ, രാഹുല്‍ ഗാന്ധി വരുന്നുണ്ടേ.. നമ്മുടെ സാരഥി വീരനാം നായകന്‍ വയനാട്ടില്‍ എത്തീട്ടുണ്ടേ… രാഹുല്‍ ജി മുന്നില്‍ തന്നെ.. കൈപ്പത്തി മുന്നില്‍ തന്നെ… നാടന്‍ പാട്ടുമായി രാഹുല്‍ഗാന്ധിയെ സ്വീകരിച്ച് വയനാട്.

Jaihind Webdesk
Wednesday, April 17, 2019

സുല്‍ത്താന്‍ ബത്തേരി: നാടന്‍ പാട്ടുമായി രാഹുല്‍ഗാന്ധിയെ സ്വീകരിച്ച് വയനാട്. കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ. ജോസഫാണ് രാഹുല്‍ഗാന്ധിക്കുവേണ്ടി രണ്ട് സാധാരണക്കാരായ വനിതകള്‍ എഴുതിയ ഗാനം ആലപിച്ചത്. പിജെ ജോസഫിന്റെ തൊട്ടടുത്ത് തന്നെ നിന്ന രാഹുല്‍ ഗാന്ധി അത് ആസ്വാദിക്കുകയും ചെയ്തു. നിറഞ്ഞ വേദിയും സദസ്സും ആ ഗാനം ഏറ്റെടുക്കുകയായിരുന്നു. രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയവരെല്ലാം കയ്യടിച്ച് താളമിട്ടു. പാട്ട് അവസാനിച്ചപ്പോള്‍ പി.ജെ. ജോസഫിന് കൈ കൊടുത്ത് അഭിനന്ദിച്ചാണ് രാഹുല്‍ഗാന്ധി ഗാനത്തോടുള്ള തന്റെ ഇഷ്ടം അറിയിച്ചത്.

വിഡിയോ കാണാം: