പി.ജെ ജോസഫ് എംഎല്‍എയുടെ ഭാര്യ ഡോ. ശാന്ത ജോസഫ് നിര്യാതയായി

Jaihind Webdesk
Tuesday, January 17, 2023

 

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎയുടെ ഭാര്യ ഡോ. ശാന്ത ജോസഫ് നിര്യാതയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം പിന്നീട് നടക്കും.

ആതുര ശുശ്രൂഷരംഗത്ത് വിലയേറിയ സേവനങ്ങൾ കാഴ്ച വെച്ച ഡോ. ശാന്ത ആരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറായി ആണ് സർവീസിൽ നിന്ന് വിരമിച്ചത്. മൂന്ന് ആൺമക്കളും ഒരു മകളുമാണ് ഉള്ളത്. മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം), യമുന, ആന്‍റണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: അനു (അസോസിയേറ്റ് പ്രൊഫസർ), ഡോ. ജോ (മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്, കോഴഞ്ചേരി), ഉഷ.