ന്യൂഡല്‍ഹി: കരള്‍ രോഗത്തിന് ചികിത്സയിലുളള അരുണ്‍ ജയ്റ്റ്ലിയുടെ രാജ്യത്തിലേക്കുളള മടങ്ങിവരവ് വൈകിയേക്കും. ധനമന്ത്രിയുടെ അധിക ചുമതല പിയൂഷ് ഗോയലിന് കൈമാറി രാഷ്ട്രപതി ഉത്തരവിട്ടു. അരുണ്‍ ജയ്റ്റ്ലി മടങ്ങിവരുന്നത് വരെ പിയൂഷ് ഗോയല്‍ തന്റെ വകുപ്പുകള്‍ക്കൊപ്പം ധനകാര്യവും കൈമാറും.
രാഷ്ട്രപതിയുടെ വസതിയില്‍ നിന്നുളള പത്രക്കുറിപ്പില്‍ അരുണ്‍ ജയ്റ്റ്ലി തിരികെ എത്തും വരെ ചുമതലകളില്ലാത്ത കേന്ദ്രമന്ത്രിയായി തുടരും എന്ന് അറിയിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ പദവികള്‍ മാറ്റാന്‍ പ്രധാനമന്ത്രിയാണ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ശേഷമാണ് അരുണ്‍ ജയ്റ്റലി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. ഫെബ്രുവരി ഒന്നിന് വോട്ട് ഓണ്‍ അക്കൗണ്ടിനായി അരുണ്‍ ജയ്റ്റ്ലി തിരികെയെത്തുമെന്നാണ് നേരത്തെ കരുതിയിരുന്നത്.