പിറ്റ്‌സ്ബർഗിലെ സിനഗോഗിൽ വെടിവെയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു; അക്രമി പിടിയില്‍

Saturday, October 27, 2018

അമേരിക്കയിലെ പിറ്റ്‌സ്ബർഗിലെ സിനഗോഗിൽ നടന്ന വെടിവെയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സ്‌ക്വിരൽ ഹില്ലിലെ ട്രീ ഓഫ് ലൈഫ് എന്ന സിനഗോഗിൽ ആണ് വെടിവെയ്പ്പുണ്ടായത്.

സിനഗോഗിനുള്ളിൽ കടന്ന അക്രമി വെടിയുതിർക്കുകയായിരുന്നു. മൂന്ന് പോലീസുകാർക്കും വെടിയേറ്റു. അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി.

സംഭവത്തിന്‍റെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും സ്ഥലത്ത് സുരക്ഷാ ശക്തമാക്കിയിട്ടുണ്ടെന്നും പ്രഡിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. സ്ക്വിരല്‍ ഹില്ലിലെ മറ്റ് താമസക്കാര്‍ വീട് വിട്ട് പുറത്തിറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.