ടിപി വധം : ‘അന്ന്’ അന്വേഷണം നടന്നത് നല്ല രീതിയിലെന്ന് മുഖ്യമന്ത്രി; സമ്മതിച്ചതില്‍ സന്തോഷമെന്ന് തിരുവഞ്ചൂര്‍

Jaihind Webdesk
Monday, October 11, 2021

 

തിരുവനന്തപുരം : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്ന് അന്വേഷണം നടന്നത് നല്ല രീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍. കെ.കെ രമ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

അതേസമയം ടി.പി കേസ് അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ ‘പറഞ്ഞു.