പിണറായിയുടേത് കേരളത്തിന്‍റെ അന്തസ് തകർത്ത ഭരണം; സർക്കാർ അഴിമതിയുടെ കൂടാരം: കെ. സുധാകരന്‍ എംപി

Jaihind Webdesk
Friday, September 1, 2023

 

കോട്ടയം: പിണറായി വിജയന്‍റേത് കേരളത്തിന്‍റെ അന്തസ് തകർത്ത ഭരണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. അഴിമതിയുടെ കൂടാരമായി സർക്കാർ മാറി. പിണറായി വിജയൻ കാട്ടു കള്ളനാണെന്നും രാജ്യത്ത് ഇങ്ങനെ അഴിമതി കാണിച്ച ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. പിണറായി വിജയനെ അഴിമതികളിൽ നിന്നും രക്ഷിക്കാൻ ബിജെപി-സിപിഎം ധാരണയുണ്ടെന്നും അല്ലെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ടിവന്നേനെയെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഈ രീതിയിൽ ഒരു സർക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ല. മുൻകാല കമ്യൂണിസ്റ്റ് മന്ത്രിസഭകളെ സിപിഎം പ്രവർത്തകർ വിലയിരുത്തണം. മകളുടെ മാസപ്പടി പിണറായിക്ക് വിഷയമല്ല. കുടുംബത്തിനു വേണ്ടി കോടികൾ അഴിമതിയിലൂടെ സമ്പാദിക്കുന്ന തിരക്കിലാണ് പിണറായി. പിണറായിക്ക് അഭിമാനമില്ല അതുകൊണ്ടുതന്നെ അഭിമാനക്ഷതവും ഇല്ലെന്നും കെ. സുധാകരന്‍ പരിഹസിച്ചു. സുരക്ഷയുടെ പേരിൽ മുഖ്യമന്ത്രി ഭ്രാന്ത് കാട്ടിക്കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് പകരമാവില്ല പിണറായിയെന്നും അദ്ദഹം കൂട്ടിച്ചേർത്തു. കീരോപ്പടയിൽ യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.