ആരോഗ്യകേരളം നമ്പര്‍ വണ്‍ എന്ന് വീമ്പു പറയുന്ന പിണറായി സര്‍ക്കാരിന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. കണ്ണൂര്‍ സ്വദേശിയായ 53 വയസ്സുകാരന് ശ്രീഹരിയാണ് മരിച്ചത്. കഴിഞ്ഞ മാസം 19-ന് ജോലിക്കിടയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്രീഹരിക്ക് കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെന്നും നിലത്ത് കിടന്നിട്ടും ആരും ശ്രദ്ധിച്ചില്ലെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. രോഗിക്ക് കൃത്യ സമയത്ത് എല്ലാ ചികിത്സയും നല്‍കിയിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. ശ്രീഹരിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം കൂടെയുണ്ടായിരുന്നവര്‍ മടങ്ങിയതിനാല്‍, കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത രോഗിയായി പരിഗണിച്ച് എല്ലാ ചികിത്സയും നല്‍കിയെന്നും ബന്ധുക്കളെ വിവരങ്ങള്‍ അറിയിച്ചിരുന്നതായും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.