മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് : ശനിയാഴ്ച്ച പുറപ്പെടും

Jaihind Webdesk
Monday, April 18, 2022

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക് പോകുന്നു. ചികിത്സയ്ക്കായിട്ടാണ് അമേരിക്കയിലേക്ക് പോകുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ സർക്കാർ പുറത്തിറക്കും. ശനിയാഴ്ച്ചയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് വർഗീയ കൊലപാതകങ്ങള്‍ നടക്കുകയും  സംഘർഷ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന  സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മറ്റാർക്കെങ്കിലും ആഭ്യന്തരവകുപ്പിന്‍റെ ചുമതല കൈമാറുമോ എന്നത് ഈ ഘട്ടത്തില്‍ നിർണായകമാണ്. കഴിഞ്ഞ തവണ വകുപ്പ് മറ്റാർക്കും കൈമാറാതെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.

കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദർശനത്തില്‍ ചികിത്സ ചിലവിനത്തില്‍ ഖജനാവില്‍ നിന്ന് 29,82000 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.