സ്വപ്നയെ അറിയില്ലെന്ന വാദം കള്ളം; സർക്കാർ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന, ചിത്രങ്ങള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, July 8, 2020

 

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌പേസ് കോണ്‍ക്ലേവിന്റെ മുഖ്യസംഘാടകയായിരുന്നു സ്വപ്ന. സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയിൽ ആളുകളെ ക്ഷണിച്ചതും ധാരണാപത്രം കൈമാറിയതും ഇവരായിരുന്നു. പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുത്തു. എന്നിട്ടും സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തതിന്‍റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.

അതേസമയം മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്വപ്‌നയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത ബന്ധമുണ്ട്. ഐ.ടി വകുപ്പിലെ സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്‍റെയും അറിവോടെയാണ്. സ്വപ്നയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.