പിണറായി വിജയന്‍ ജനങ്ങളോടു മാപ്പ് പറയണം: രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, March 28, 2021

പത്തനംതിട്ട : തുടർഭരണമുണ്ടായാല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം നടത്താന്‍ പിണറായി  സർക്കാർ ശ്രമിക്കുമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളെ അപമാനിക്കാനും വേദനിപ്പിക്കാനുമാണ് പിണറായി സർക്കാർ വീണ്ടും ശ്രമിക്കുന്നത്. നവോത്ഥാന നായകന്‍റെ വേഷം അഴിച്ചുവച്ച് പിണറായി ജനങ്ങളോടു മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ജനവിധി അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം ഇവിടെ നടക്കുന്നു. കള്ളവോട്ടിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കവുമുണ്ട്.

നാല് ലക്ഷം വോട്ടർമാരാണ് വ്യാജന്മാർ ആയി വോട്ടർ പട്ടികയിൽ കടന്നു കൂടിയത്. ഇതു പുറത്തു കൊണ്ടുവന്നപ്പോൾ മറ്റു പലതും പറഞ്ഞ് ജനശ്രദ്ധ തിരിക്കുകയാണ്. 135 നിയോജക മണ്ഡലത്തിലും ഇത്തരത്തിലുള്ള കള്ളവോട്ട് വ്യാപകമാണെന്നും ചെന്നിത്തല പറഞ്ഞു.