വെള്ളാപ്പള്ളി പറഞ്ഞതിനെ വക്രീകരിച്ചു പ്രചരിപ്പിച്ചതായി പിണറായി വിജയന്‍; ഇതാണ് നാട് എന്നു മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി

Jaihind News Bureau
Friday, April 11, 2025

മലപ്പുറം വിരുദ്ധ പ്രസ്താവനകളൊന്നും പ്രശ്‌നമല്ല, വെള്ളാപ്പള്ളിക്കൊപ്പമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വെള്ളാപ്പള്ളി നടേശന് കീഴില്‍ എസ്എന്‍ഡിപി യോഗവും എസ്എന്‍ ട്രസ്റ്റും വളര്‍ന്നിട്ടുണ്ട്. രണ്ട് സംഘടനകളുടെ നേതൃത്വം ഒരേ സമയം നിര്‍വഹിച്ച്, ഒന്നിനൊന്നു മെച്ചപ്പെട്ട നിലയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. സംഘടനയുടെ അമരക്കാരനായതിനാല്‍ അദ്ദേഹത്തിന്‍രെ ഇടപാടുകള്‍ ആ സംഘടനയ്ക്ക് ദൗര്‍ബല്യം ഉണ്ടാകുന്ന തരത്തില്ല, നേരേ മറിച്ച് കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. അതിന് പ്രത്യേക അഭിനന്ദനമെന്നും പിണറായി പറഞ്ഞു

രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരെ മുഖ്യമന്ത്രി പറഞ്ഞതിനെ ആ പാര്‍ട്ടിക്ക് വേണ്ടി ചിലര്‍ തെറ്റായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കാനായി ചേര്‍ത്തലയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.

വെള്ളാള്ളിക്ക് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ നല്ല ശേഷിയുണ്ട്. സരസ്വതി വിലാസം അദ്ദേഹത്തിന്റെ നാക്കിനുണ്ട്. വെള്ളാപ്പള്ളി മതനിരപേക്ഷത എന്നും ഉയര്‍ത്തി പിടിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ചില വിവാദങ്ങളുണ്ടായി. എന്നാല്‍ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവര്‍ക്ക് അറിയാം അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്. രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരെയാണ് അദ്ദേഹം പറഞ്ഞത്. ആ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താത്പര്യമുളരെല്ലാം കൂടി അതിനെ വക്രീകരിച്ചു പ്രചരിപ്പിച്ചു. ഇതിാണ് നാട് എന്ന തിരിച്ചറിവാണ് വേണ്ടത്. എന്തെങ്കിലും പറഞ്ഞാല്‍ അതിനെ വക്രീകരിച്ചാണ് പ്രചരിപ്പിക്കു്ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.