തിരുവനന്തപുരം: പുരോഹിതർക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗീവർഗീസ് മാർ കുറിലോസ് മെത്രാപൊലീത്തക്കെതിരെയാണ് ഇത്തവണ മുഖ്യമന്ത്രി മോശം പരാമർശം നടത്തിയത്. പുരോഹിതർക്കിടയിലും വിവരദോഷികൾ ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വീണ്ടും ഒരു പ്രളയം വരണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രളയം വന്നതുകൊണ്ടാണ് തുടർഭരണം ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം മാർ കുറിലോസ് മെത്രാപൊലീത്ത കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് മെത്രാപൊലീത്തയെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചത്. സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവേദിയിലായിരുന്നു വിമർശനം. മുമ്പ് താമരശേരി ബിഷപ്പിനെ പിണറായി നികൃഷ്ടജീവി എന്നു വിളിച്ചത് വന്‍ വിവാദമായിരുന്നു.