വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി; ഗണ്‍മാന്‍ ആരെയും മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Monday, January 29, 2024

നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാനെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. ഗണ്‍മാന്‍ ആരെയും മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പിണറായി വിജയന്‍. ജനാധിപത്യ സമരങ്ങള്‍ക്കുനേരെ ഒരു പോലീസ് നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും സുരക്ഷ ഉറപ്പാക്കേണ്ടത് അവരുടെ ചുമതലയാണെന്നും, വനിത
പ്രതിഷേധക്കാരുടെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയും ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.