മോദിയുടെ വാക്ക് പഴയ ചാക്ക് പോലെയെന്ന് തെളിഞ്ഞു; പിണറായി ഫാസിസത്തിന്‍റെ കേരള പതിപ്പ്: വി.ഡി. സതീശന്‍

Jaihind Webdesk
Thursday, March 14, 2024


കൊച്ചി: വർഗീയതയുമായും ഫാസിസവുമായും ഒരു വിട്ടുവീഴ്ചയ്ക്കും യുഡിഎഫ് തയാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എറണാകുളം മണ്ഡലം യുഡിഎഫ് സ്‌ഥാനാർത്ഥി ഹൈബി ഈഡന്‍റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു കൊല്ലം മുമ്പ് മോദി നൽകിയ ഗ്യാരന്‍റികൾ എവിടെയെത്തിയെന്നും അദ്ദേഹം ചോദിച്ചു. മോദിയുടെ വാക്ക് പഴയ ചാക്ക് പോലെയാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഫാസിസത്തിന്‍റെ കേരള പതിപ്പാണ് പിണറായി വിജയനെന്നും വി.ഡി. സതീശൻ പറഞ്ഞു.