പിണറായി വിജയന്‍ ബിജെപിയുടെ താരപ്രചാരകനായി മാറി: എം.എം. ഹസന്‍

Jaihind Webdesk
Friday, April 12, 2024

 

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെ താരപ്രചാരകനായി മാറിയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ. മോദിയെക്കാൾ വർഗീയ ധ്രൂവികരണ പ്രചാരണം നടത്തുന്നത് മാനസപുത്രനായ പിണറായി വിജയനാണ്. സൈബർ സഖാക്കളാണ് കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട മതവിദ്വേഷം പ്രചരിപ്പിക്കുന്നത്. പാനൂർ ബോംബ് സ്ഫോടനം കേന്ദ്ര ഏജൻസികളെ കൊണ്ട്അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി കത്ത് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും സിപിഎമ്മും തിരഞ്ഞെടുപ്പിനെ അക്രമവത്ക്കരിക്കുകയാണെന്നും എം.എം. ഹസന്‍ കുറ്റപ്പെടുത്തി.

പാനൂർ സ്ഫോടനം സിബിഐയേ കൊണ്ടാ എൻഐഎയോ കൊണ്ടോഅന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കെപിസിസി കത്ത് നൽകിയത്. മുഖ്യമന്ത്രിയും സിപിഎമ്മും തിരഞ്ഞെടുപ്പിനെ അക്രമവത്ക്കരിക്കുകയാണെന്നും ബോംബ് നിർമ്മാണം ഉന്നത നേതാക്കളുടെ അറിവോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയെക്കാൾ വർഗീയ ധ്രുവീകരണ പ്രചരണം നടത്തുന്നത് മാനസപുത്രനായ പിണറായിയാണെന്നും
ബിജെപിയുടെ താര പ്രചാരകനായി പിണറായി ഉള്ളപ്പോൾ മോദി ഇനി കേരളത്തിൽ പ്രചാരണത്തിന് വരേണ്ട
കാര്യമില്ലെന്നും എം.എം. ഹസൻ പരിഹസിച്ചു. മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികളായി തിരഞ്ഞെടുപ്പിനെ അക്രമവത്ക്കരിക്കുകയും വർഗീയവത്ക്കരിക്കുകയും ചെയ്യുകയാണെന്നും എം.എം. ഹസന്‍ കുറ്റപ്പെടുത്തി.

സൈബർ സഖാക്കളാണ് കേരള സ്റ്റോറി മായി ബന്ധപ്പെട്ട മത വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും ഫേക്ക് ഐഡികളിലൂടെ വ്യാജവാർത്തകൾ ഇവർ പ്രചരിപ്പിച്ച് മതവിദ്വേഷം വളർത്തുകയാണന്നദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന കരി നിയമങ്ങൾ എല്ലാം റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പെൻഷൻ അവകാശമല്ല, ഔദാര്യമാണെന്ന സർക്കാർ നിലപാട് തെറ്റായ സമീപനമാണെന്ന സത്യവാങ്മൂലം സർക്കാർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദല്ലാൾ നന്ദകുമാർ വി.എസ്. അച്യുതാനന്ദന്‍റെ സൃഷ്ടിയാണെന്നും അത്തരം വിശ്വാസ്യതയില്ലാത്ത ആരോപണങ്ങൾക്ക് കോൺഗ്രസ് മറുപടി പറയേണ്ട കാര്യമില്ലെന്നും കെപിസിസി മാധ്യമ സമിതി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ എം.എം. ഹസൻ വ്യക്തമാക്കി.