വിധേയത്വം തുടർന്ന് പിണറായി വിജയൻ; സീ പ്ലെയിന്റെ മുഴുവൻ ക്രെഡിറ്റും മോദി സർക്കാരിന് ; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കമന്റുകൾ

Jaihind Webdesk
Monday, November 11, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത സീ പ്ലെയിന്‍ പദ്ധതിയുടെ ക്രെഡിറ്റ്‌ കേന്ദ്ര സർക്കാരിന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ ഫെയ്‌സബുക്ക് പോസ്റ്റില്‍ വിമര്‍ശന കമന്റുകളുടെ കൂമ്പാരമാണ്. പദ്ധതിയിലൂടെ വിനോദസഞ്ചാര മേഖല വികസിക്കുമെന്നും പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പദ്ധതി കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ സുപ്രധാന ഏടാണെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്‌റ്റിനു താഴെ വിമര്‍ശനപെരുമഴയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസന പദ്ധതി സ്വന്തം കീശയിലാക്കുന്ന പിണറായി വിജയനെയും സർക്കാരിനെയും പ്രതിപക്ഷം കടന്നാക്രമിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന സിപ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാത്തതിനു പിന്നില്‍ സിപിഎം സമരങ്ങളായിരുന്നു. ഇതിനെ ഓര്‍മ്മിപ്പിച്ചാണ് ഫേസ്ബുക് പോസ്റ്റിനു താഴെ കമന്റുകള്‍ നിറയുന്നത്.

ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ചുള്ള കമന്റുകളും ഏറെയാണ്. യുഡിഎഫ് വികസനത്തിന് എതിരല്ല അതുകൊണ്ട് ഇവിടെ സമരവുമില്ലെന്നും കമന്റില്‍ പറയുന്നുണ്ട്. മീനുകളുടെ തലയില്‍ വിമാനം ഇടിക്കും എന്നും പറഞ്ഞ് സമരം ചെയ്ത അന്തം കമ്മികളെ ഈ നിമിഷം സ്മരിക്കുന്നു എന്ന പരിഹാസവും കമന്റിലുണ്ട്. തൊലിക്കട്ടി അപാരമാണ് രാജാവേ എന്ന് പറയുന്ന കമന്റും ഉണ്ട്