തകര്‍ന്നടിഞ്ഞ് പാര്‍ട്ടിയും പിണറായിയും; പാര്‍ട്ടിക്കേറ്റ തിരിച്ചടിയെന്ന് ഇ.പി. ജയരാജന്‍; ജനങ്ങളോട് മറുപടി പറയാന്‍ പാടുപെട്ട് മുഖ്യമന്ത്രി

Jaihind Webdesk
Thursday, May 23, 2019

തിരുവനന്തപുരം: ലോക്‌സഭ സീറ്റില്‍ 20 സീറ്റിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ചവെയ്ക്കുകയും 19 സീറ്റില്‍ വിജയം ഉറപ്പിക്കുകയും ചെയ്ത ആദ്യ നിമിഷങ്ങളില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അമര്‍ഷം രേഖപ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. ഇടത് മുന്നണിയുടെ ഉറച്ചകോട്ടകളിലും നേതാക്കളുടെ തട്ടകങ്ങളിലും യു.ഡി.എഫ് മുന്നേറിയപ്പോള്‍ ഒരിടത്തുപോലും നിലയുറപ്പിക്കാനാകാത്ത സ്ഥിതിയിലായിരുന്നു .

ശബരിമല അടക്കമുള്ള വിഷയങ്ങളെ തുടര്‍ച്ചയായ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച ഇടതുപക്ഷത്തിനും ബി.ജെ.പിക്കും വന്‍ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ പക്വമായ നിലപാട് കൈക്കൊള്ളാതെ പാര്‍ട്ടി അജണ്ട വിശ്വാസികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷട്രീയ നിലപാടുകളുടെ പ്രതിഫലനമാണ് കേരളത്തില്‍ കാണുന്നത്. കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞതോടെ സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ക്ക് പാര്‍ട്ടി മാത്രമല്ല പിണറായി വിജയനും മറുപടി പറയേണ്ടി വരുന്നതാണ് സാഹചര്യമാണ് ഉണ്ടാകുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പ് ഭരണസംവിധാനങ്ങള്‍ മുഴുവന്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയ ഇടത് മുന്നണി തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ തിരിച്ചടിയില്‍ പകച്ചു നില്‍ക്കുകയാണ്. 2004ലെ 18 സീറ്റെന്ന വന്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് പിണറായി അടക്കം പറഞ്ഞത്. എന്നാല്‍ ഒരു സീറ്റില്‍ പോലും ശക്തമായ പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ എല്‍.ഡി.എഫിനായില്ല.
പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ആദ്യമായി മുന്നില്‍ നിന്ന് നയിച്ച തെരഞ്ഞെടുപ്പെന്ന വലിയ പ്രത്യേകതയും ഇത്തവണ ഉണ്ടായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതിനെക്കാള്‍ ഭീകരമായ തോല്‍വി നേരിട്ടതൊടെ ഇതുവരെ പാര്‍ട്ടിയില്‍ എതിര്‍ക്കപ്പെടാത്ത ശബ്ദമായ പിണറായിക്ക് എതിര്‍ ശബ്ദം ഉയരുകയാണ്.
ശബരിമല അടക്കം വിവാദ വിഷയങ്ങള്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ഫലം അനുകൂലമായാലും പ്രതികൂലമായാലും അത് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷട്രീയ നിലപാടുകളുടെ പരാജയം. ഫലം ഇടത് മുന്നണിക്ക് അനുകൂലമായാല്‍ അത് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ക്ക് ഉള്ള അംഗീകാരമായിരിക്കും . എന്നാല്‍ ഫലം മറിച്ചാണെങ്കില്‍ പാര്‍ട്ടി മാത്രമല്ല പിണറായി വിജയനും മറുപടി പറയേണ്ടി വരുന്നതാണ് സാഹചര്യം.