‘തെറ്റാണെന്ന് അറിഞ്ഞിട്ടും പാർട്ടി ചിലതൊക്കെ ചെയ്യുന്നു, തിരുത്തണം’ : പിണറായി വിജയന്‍

Wednesday, March 2, 2022

ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ കുറെ നാളുകളായി പാർട്ടി ഇതൊക്കെ ചെയ്യുന്നു. ഇനിയും തുടർന്നാൽ പല മേഖലകളേയും ഇത് ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തെ ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമത്തിനിടെയാണ് ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാധികളുയരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി ഇടപെട്ട് വിഷയത്തില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഭാഗീയ പ്രവണതകൾ ഉള്ള ജില്ലകളിൽ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്ന് സി പി എം പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ട്. നേതാക്കൾ അനുയായിവൃന്ദങ്ങളെ കൂട്ടുന്ന രീതി അനുവദിക്കാൻ ആകില്ലെന്നും റിപ്പോർട്ട് പറയുന്നു.