തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങൾ ഇല്ല. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. കണ്ണൂരിലെ വീട്ടിലാണ് പിണറായി വിജയൻ ഇപ്പോഴുള്ളത്. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. ഒരുമാസം മുമ്പ് കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മകൾക്ക് തിരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീണയ്ക്ക് പിന്നാലെ ഭർത്താവ് പിഎ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.