മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി

Jaihind Webdesk
Monday, December 18, 2023


മാസപ്പടി കേസില്‍ കോര്‍പ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസില്‍ സിഎംആര്‍എല്‍ കമ്പനിയ്ക്ക് കോടതി പ്രത്യേക ദൂതന്‍ വഴി നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിച്ചു. മറ്റ് എതിര്‍ കക്ഷികളായ മുഖ്യമന്ത്രി ിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കുന്നതില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. മാസപ്പടി കേസില്‍ രാഷ്ട്രീയ നേതാക്കളും, കമ്പനിയും ചേര്‍ന്നുള്ള അഴിമതി നടന്നിട്ടുണ്ടെന്നും കേരള തീരത്തെ അനധികൃത മൈനിംഗിനായി വന്‍ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നും ഇത് വലിയ പൊതു നഷ്ടം കേരളത്തിന് ഉണ്ടാക്കിയതായും ഹര്‍ജിയില്‍ ഷോണ്‍ ജോര്‍ജ്ജ് ആരോപിക്കുന്നു. ഇക്കാര്യത്തില്‍ അന്വഷണം ആവശ്യപ്പെട്ട് നേരത്തെ എസ്എഫ്‌ഐഒയ്ക്ക് കത്ത് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.