പി ആർ വർക്കില്‍ കെട്ടിപ്പൊക്കിയ പ്രതിച്ഛായ ; പിണറായി സർക്കാർ ധൂർത്തടിച്ചത് കോടികള്‍

Jaihind Webdesk
Sunday, May 2, 2021

തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയിലേക്ക് വീണ്ടും പിണറായി സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് ഉറപ്പായപ്പോൾ പി ആർ കരുത്തിൽ മാധ്യമങ്ങളെ വിലക്കെടുത്ത് ഉണ്ടാക്കിയ ജനസമ്മതിയാണ് ഇതെന്ന് ആക്ഷേപം ശക്തമാവുകയാണ്. മുണ്ടുമുറുക്കിയുടുക്കേണ്ട കാലത്തും അധികാരദുർവിനിയോഗവും പി ആർ ധൂർത്തും മുതൽ കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ഒരു കാലത്തും ചെയ്യാത്ത കടം വാങ്ങിയും പരസ്യം നൽകി മാധ്യമങ്ങളെ വിലക്ക് എടുത്തു എന്ന ആരോപണത്തിനും എൽഡിഎഫിന് മറുപടിയില്ല.

കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ഇതു വരെ ചെയ്യാത്ത തരത്തിലുള്ള ധൂർത്തും അധികാര ദുർവിനിയോഗവുമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം പിണറായി വിജയന്‍റെ കീഴിൽ നടന്നത്. സ്വന്തം പ്രതിഛായ വർദ്ധിപ്പിക്കുന്നതിനായി ഖജനാവിൽ നിന്ന് കോടികളിലാണ് പിണറായി ചെലവഴിച്ചത്. എല്ലാക്കാലവും പി.ആർ ഏജൻസികളുടെ സഹായത്തോടെയായിരുന്നു പിണറായിയുടെ പ്രവർത്തനം. പ്രളയവും കൊവിഡ് മഹാമാരിയും ഒക്കെ ഉലച്ചിട്ടും പരസ്യങ്ങൾ നൽകുന്നതിൽ സർക്കാർ കുറവ് വരുത്തിയില്ല. കഴിഞ്ഞ അഞ്ച് വർഷം പരസ്യ ഇനത്തിൽ ചെലവഴിച്ചത് 170 കോടിയോളം രുപയാണ് എന്ന വിവരാവഖാശ രേഖയും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

സർക്കാരിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കാനാണ് സർക്കാരിന് കീഴിൽ പബ്ലിക് റിലേഷൻ വകുപ്പ് പ്രവർത്തിക്കുന്നത്. കൂടാതെ ഓരോ മന്ത്രിമാർക്കും വകുപ്പിനും പബ്ലിക് റിലേഷൻ ഓഫീസർമാരുമുണ്ട്. ഇതിന് പുറമേ പി.ആർ.ഡി റേഡിയോ, ഓരോ മന്ത്രിമാർക്കും സോഷ്യൽ മീഡിയ ടീം എന്നിങ്ങനെ പബ്ലിക് സിറ്റിക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്നും ചിലവാക്കിയത് കോടികളാണ്. സർക്കാർ പി.ആർ.ഡി. വഴി മാധ്യമങ്ങൾക്ക് നൽകുന്ന പരസ്യത്തിനും സർക്കാർ സ്പോൺസേഡ് ടിവി പ്രോഗാമിനും പുറമേയാണ് ഇതെല്ലാം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പി.ആർ എജൻസികളുടെ സഹായവും സർക്കാർ തേടി.
പി.ആർ.ഡി.യെക്കൂടാതെ മുഖ്യമന്ത്രിക്ക് അച്ചടി, ദൃശ്യ മാധ്യമങ്ങൾക്കായി പ്രത്യേക സംവിധാനവും വിപുലമായ സാമൂഹിക മാധ്യമ വിഭാഗവുമുണ്ട്. പി.ആർ.ഡി.യും സാമൂഹിക മാധ്യമ ഇടപടലുകൾ നടത്തുന്നുണ്ട്.

എന്നാൽ, പി.ആർ.ഡി. വഴിയുള്ള സാമൂഹിക മാധ്യമ വിഭാഗത്തിന്‍റെ ഇടപെടൽ ഫലപ്രദമാകുന്നില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുറത്തുനിന്നുള്ള ഏജൻസിയെയും നിയോഗിച്ചത്. സർക്കാർ കടം വാങ്ങി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പണം ചിലവഴിച്ച മുഖ്യമന്ത്രിയ എന്ന ഖ്യാതിയും പിണറായിക്ക് സ്വന്തം. മൂന്ന് ലക്ഷം കോടിയോളം പൊതു കടത്തിൽ മുങ്ങി നിൽക്കുന്ന കേരളത്തിൽ ആണ് സർക്കാർ ഖജനാവ് തന്നെ കൊള്ളയടിച്ചാണ് ഈ ധൂർത്ത് നടത്തിയത്. അധികാരത്തിലിരുന്ന അഞ്ച് വർഷവും ഏറ്റവും കുടുതൽ അഴിമതി ആരോപണങ്ങളും അധികാര ദുർവിനിയോഗ ആരോപണങ്ങളും നേരിട്ട മന്ത്രിമാർ രാജിവച്ച് സർക്കാരും പതിനഞ്ചാം കേരളനിയമസഭയിലാണ്.

സർക്കാരിന്‍റെ പ്രതിച്ഛായ വർധിപ്പിക്കാൻ ലോക കേരള സഭ എന്ന ധൂർത്ത് സമ്മേളനവും ഈ ദുരിത കാലത്തും മുടക്കമില്ലാതെ നടത്തി. അഞ്ച് വർഷം കൊണ്ട് രണ്ട് ലക്ഷം കോടിയോളം വായ്പയെടുത്ത് സർക്കാരാണ് കോർപറേറ്റുകൾക്കും കൺസൾട്ടസികൾക്കും ഭരണം തുറന്ന് കൊടുക്കയും ചെയ്തു. സർക്കാരിൽ നിന്ന് അളവറ്റ പരസ്യങ്ങൾ ലഭിച്ച മാധ്യമങ്ങളുടെ ഉപകാരസ്മരണയാണ് തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കി കൊടുത്ത വ്യാജ പൊതു സമ്മതിയെന്ന ആരോപണവും ശക്തമാണ്. തുടർഭരണം ഉറപ്പാക്കിയെങ്കിലും പ്രതിച്ചായ നിലനിർത്താൻ ചെലവാക്കിയ കോടികളുടെ കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും.