ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്‍റ് ജെറി കളിക്കുന്നു; ഏതറ്റംവരെയും തരംതാഴുമെന്ന് പിണറായി വീണ്ടും തെളിയിച്ചു: രമേശ് ചെന്നിത്തല

 

നയപ്രഖ്യാപനപ്രസംഗത്തിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ നാടകീയ സംഭവങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്‍റ് ജെറി കളിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. അധികാരത്തിൽ കടിച്ചുതൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.  അധികാരത്തിൽ തുടരാൻ ബിജെപിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറേനാളായി കണ്ടുവരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Comments (0)
Add Comment