രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് എസ്എഫ്ഐക്ക് കൂട്ട് പിണറായി പോലീസ്; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് | VIDEO

Jaihind Webdesk
Monday, July 4, 2022

 

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് അടിച്ചുതകര്‍ക്കാന്‍ എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നതിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ സംഘം ഓഫീസിനുള്ളില്‍ അഴിഞ്ഞാടുമ്പോള്‍ കേരളാ പോലീസ് സംരക്ഷണമൊരുക്കുകയായിരുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുള്ളിലേക്ക് എസ്എഫ്ഐ സംഘം അതിക്രമിച്ചുകടക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്യുമ്പോള്‍ തടയുന്നതിന് പകരം കയറാനും ഇറങ്ങാനും സഹായിക്കുന്ന പോലീസുദ്യോഗസ്ഥരെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്.