സിപിഎം – ആർഎസ്എസ് ബന്ധം ; സംഘപരിവാർ സഹയാത്രികന്‍ ശ്രീ എം വൈദ്യതി ബോര്‍ഡിന്‍റെ പരിപാടിയില്‍ : പ്രതിഷേധിച്ച് ജീവനക്കാർ

Jaihind Webdesk
Thursday, March 31, 2022

തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡിന്‍റെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ സംഘപരിവാര്‍ സഹയാത്രികനായ യോഗാചാര്യന്‍ ശ്രീ എം വരുന്നതിന് എതിരേ വ്യാപക പ്രതിഷേധം. ശ്രീ എമ്മിന്‍റെ പരിപാടി ബഹിഷ്‌കരിക്കുമെന്ന് സി.ഐ.ടി.യു അറിയിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ 65ആം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനാണ് ശ്രീ എം ഇന്ന് എത്തുന്നത്. ഇതോടെ സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ബന്ധം മറ നീക്കി പുറത്തു വന്നു. പിണറായി വിജയനുമായി ശ്രീ എമ്മിനുള്ള ബന്ധമാണ് വൈദ്യുതി ബോര്‍ഡിന്‍റെ പരിപാടിക്ക് വിളിച്ചതെന്നാണ് ആരോപണം ഉയരുന്നത്.

ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വൈദ്യുതിഭവന്‍ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. ‘പിരിമുറുക്കമില്ലാത്ത ജീവിതവും ജോലിയും യോഗയിലൂടെ’ എന്ന വിഷയത്തിലാണ് ശ്രീ എം സംസാരിക്കുന്നത്. ശ്രീ. എമ്മിനെ മുഖ്യാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്‍റെ കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന് പ്രസ്താവനയിറക്കിയിട്ടുണ്ട്. ശ്രീ എമ്മിനെ പങ്കെടുപ്പിച്ചാല്‍ വാർഷികാഘോഷ പരിപാടി ബഹിഷ്‌കരിക്കുമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ കണ്ണൂരിലെ സംഘര്‍്ഷങ്ങളുടെ പശ്ചാത്തലത്തില് ആര്‍്.എസ്.എസ്- സി.പി.എം ചര്‍്ച്ചയ്ക്ക് ശ്രീ എം ആണ് മധ്യസ്ഥത വഹിച്ചിരുന്നത്. പിന്നാലെ ശ്രീ എമ്മിന്റെ സത്സങ് ഫൗണ്ടേഷന് യോഗ റിസര്ച്ച് സെന്റര് സ്ഥാപിക്കാന് നാലേക്കര് ഭൂമി നല്‍കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചത് വിവാദമായിരുന്നു. തിരുവനന്തപുരം ചെറുവയ്ക്കല്‍ വില്ലേജിലാണ് ഭൂമി അനുവദിച്ചത്. ഹൗസിങ് ബോർഡിന്‍റെ കൈവശമുള്ള സ്ഥലം 10 വര്‍ഷത്തേക്ക് ലീസിനാണ് ഭൂമി നല്‍കിയത്.