പിണറായി മോദി കൂട്ടുകെട്ട് ആഴത്തിലുള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്ങിന്് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് തെറ്റ്. അഴിമതിയുടെ താവളമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത് മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം കമ്മീഷനിംഗ് ഉദ്ഘാടനം ചെയ്യാന്‍ കേരളത്തിലെത്തുന്നത്. എന്നാല്‍ പരിപാടിക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നില്ല. സര്‍്കകാരിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പിന്നീട് സംഭവം വിവാദമായപ്പോഴാണ് ക്ഷണം നല്‍കുന്നത്. എന്നാല്‍ ക്ഷണിക്കാത്തിടത്ത് പോകാന്‍ താനില്ലെന്ന് പ്രത്ിപക്ഷ നേതാവ് തന്നെ വ്യക്തമാക്കിയിരുന്നു.