പിണറായി മോദിയുടെ ദാസന്‍; സില്‍വർലൈനില്‍ മുഖ്യമന്ത്രിക്ക് പേടി: കെ മുരളീധരന്‍ എംപി

Sunday, April 10, 2022

 

കോഴിക്കോട് : നരേന്ദ്ര മോദിയുടെ ദാസനാണ് പിണറായി വിജയനെന്ന് കെ മുരളീധരൻ എം.പി. പാർട്ടി കോൺഗ്രസിൽ മോദിക്കെതിരെ പറഞ്ഞാൽ സിൽവർ ലൈൻ പദ്ധതി റദ്ദാകും എന്ന പേടി പിണറായിക്ക് ഉണ്ട്. ബിജെപിയെ നേരിടാൻ ഇടതുപക്ഷത്തെ കൊണ്ട് മാത്രം കഴിയില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പാർട്ടി കോൺഗ്രസ്‌ നടത്തുന്ന പാർട്ടിക്ക് ഒരു എംഎൽഎ പോലുമില്ലെന്നും കെ മുരളീധരൻ എം.പി കോഴിക്കോട് പറഞ്ഞു.