K.C VENUGOPAL MP| പിണറായിക്ക് ‘മോദി സ്റ്റൈല്‍’; ക്ഷേമപ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടത്തുന്ന സോപ്പിടലെന്നും കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Thursday, October 30, 2025

സര്‍ക്കാരിന്റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. മോദിയും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ജനങ്ങളെ ഓര്‍ക്കുന്നത്. ഇതേ മാതൃകയില്‍സര്‍ക്കാരിന്റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. മോദിയും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ജനങ്ങളെ ഓര്‍ക്കുന്നത്. ഇതേ മാതൃകയില്‍ മോദി സ്റ്റൈലാണ് പിണറായിയും പിന്‍തുടരുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. ആശമാര്‍ക്ക് 33 രൂപ കൂട്ടിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം നടത്തുന്ന ‘സോപ്പിടല്‍’ പരിപാടി ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അയ്യപ്പന്റെ സ്വത്ത് കട്ട ജാള്യത മറയ്ക്കാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടുകയാണ്. പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പിട്ട കരാര്‍ കേരള സര്‍ക്കാര്‍ വിചാരിച്ചാല്‍ തിരുത്താന്‍ കഴിയില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് വ്യക്തമാണ്. പിന്നെ സിപിഎമ്മും സിപിഐയും ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളാണ് പിഎംശ്രീ വിവാദത്തില്‍ കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.