കേസ് നടത്തിപ്പിനായി സംസ്ഥാന സർക്കാറിന്‍റെ കോടികളുടെ ധൂർത്ത്; പൊതു ഖജനാവ് കൊള്ളയടിക്കുന്നത് രാഷ്ട്രീയ വിരോധം തീർക്കാന്‍

കേസ് നടത്തിപ്പിനായി കോടികളുടെ ധൂർത്ത് നടത്തി സംസ്ഥാന സർക്കാർ. 300 ൽ പരം കേസുകൾകളിൽ സ്വകാര്യ അഭിഭാഷകർക്കായി ചിലവഴിച്ചത്  12 കോടി 22 ലക്ഷം രൂപ.  രാഷ്ട്രീയ വിരോധം തീർക്കാനാണ് ഇടത് സർക്കാർ പൊതു ഖജനാവ് കൊള്ളയടിക്കുന്നത് .

ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി  300 ൽ പരം കേസുകൾക്ക് ഹാജരാകാൻ സ്വകാര്യ അഭിഭാഷകർക്കായി സർക്കാർ ചിലവഴിച്ചത് 12 കോടി 22 ലക്ഷം രൂപയാണ്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെയാണ്  വിവിധ രാഷ്ട്രീയ കേസുകൾ വാദിക്കുന്നതിനായി സർക്കാർ നിയോഗിച്ചത് . ഷുഹൈബ് വധ കേസിൽ  സിപിഎം നേതാക്കളെ രക്ഷിക്കാൻ സർക്കാർ 34 ലക്ഷം രൂപ  ചെലവഴിച്ചത് നേരത്തെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ധൂർത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ കൂടി പുറത്ത് വന്നിരിക്കുന്നത്.

സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട്എ ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി നൽകിയ ഹർജിക്കെതിരെ വാദിക്കാനും സുപ്രീകോടതിയിലെ പ്രമുഖ അഭിഭാഷകരെ തന്നെയാണ് സർക്കാർ രംഗത്ത് ഇറക്കിയത്.

സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാറിനെയാണ് 1.20 കോടി രൂപ ഫീസ് നൽകി സർക്കാർ ഈ ദൗത്യത്തിന് നിയോഗിച്ചത് . ഹൈക്കോടതിയിൽ, സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയ 76.82 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട ഒരു കേസിൽ 64.40 ലക്ഷം രൂപയും മറ്റൊരു കേസിൽ ഹരേൻ പി. റാവലിനു 64 ലക്ഷം രൂപയും സർക്കാർ പൊതു ഖജനാവിൽ നിന് അനുവദിച്ചു. 2 കേസുകൾക്കു പല്ലവ് സിസോദിയയ്ക്കു 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 10 കേസുകളിൽ ഹാജരായ ജയ്ദീപ് ഗുപ്തയ്ക്കു 45 ലക്ഷം രൂപ സർക്കാർ നൽകാനുമുണ്ട്. സർക്കാരിന്‍റെ കേസുകൾ വാദിക്കുന്നതിനായി അഡ്വക്കറ്റ് ജനറൽ , ഡയറക്ടർ ജനറൽ ഓഫ് പോസിക്യൂഷൻ, മറ്റ് സർക്കാർ അഭിഭാഷകർ എന്നിവരടങ്ങുന്ന വലിയ നിര നിലനിൽക്കവെയാണ് കോടികൾ മുടക്കി  സുപ്രീം കോടതിയിൽ നിന്ന്  അഭിഭാഷകരെ എത്തിച്ചത്. എ.ജി അടക്കമുള്ള സർക്കാർ അഭിഭാഷകർക്കായി ശമ്പള ഇനത്തിൽ ചിലവഴിക്കുന്നത് 1 കോടി 50 ലക്ഷത്തിലധികം രൂപയാണ് .ഇതിന് പുറമേയാണ് രാഷ്ട്രീയ കേസുകൾ വാദിക്കാൻ കോടികൾ മുടക്കി സ്വകാര്യ അഭിഭാഷകരെ സർക്കാർ നിയോഗിക്കുന്നത് .രാഷ്ട്രീയ വിരോധം തീർക്കാൻ ഇടത് സർക്കാർ പൊതു ഖജനാവ്  കൊള്ളയടിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ തെളിവുകളാണ് പുറത്ത് വന്നിട്ടുള്ളത്.

pinarayi vijayan
Comments (0)
Add Comment