
വര്‍ഗീയത ചീറ്റുന്നവരെ പിണറായി സര്‍ക്കാര്‍ എഴുന്നള്ളിച്ച് കൊണ്ടുനടക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സമൂഹത്തെ വിഭജിക്കുന്ന തരത്തില്‍ വിഷം പകരുന്നവര്ക്കാണ് മുഖ്യമന്ത്രി സ്വന്തം വേദികളില്‍ പ്രധാന സ്ഥാനം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഗീയതയെ രാഷ്ട്രീയ ആയുധമാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.