‘പിണറായി സർക്കാർ കേരളത്തിന് സംഭവിച്ച ദുര്യോഗവും ദുരന്തവും’; വി.എം. സുധീരൻ

Friday, December 29, 2023

 

കൊല്ലം: കേരളത്തിന് സംഭവിച്ച ദുര്യോഗവും ദുരന്തവുമാണ് പിണറായി ഭരണകൂടമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. യുഡിഎഫ് കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിച്ച വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ സാമ്പത്തികമായി തകർത്ത് പിണറായി സർക്കാർ സാമൂഹിക ദുരന്തം സൃഷ്ടിച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്‍റെ മഹനീയ വശങ്ങളെ ഏകാധിപത്യത്തിലൂടെ പിണറായി സർക്കാർ അടിച്ചമർത്തുകയാണെന്നും വി.എം. സുധാരന്‍ കുറ്റപ്പെടുത്തി.