പിണറായി സർക്കാർ നാലാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ, ജീവനും സ്വത്തിനും കാവലാകേണ്ടവർ തന്നെ ജീവൻ കവരുമ്പോള്‍ ജനങ്ങളുടെ സ്വൈരജീവിതം ആശങ്കയില്‍

Jaihind Webdesk
Friday, June 28, 2019

Kerala-Police

പിണറായി സർക്കാർ നാലാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ ഇടുക്കി പോലീസ് സേനയിൽ സസ്‌പെൻഷനും, ഡിസ്മിസലും, സ്ഥലം മാറ്റവും. ജീവനും സ്വത്തിനും കാവലാകേണ്ടവർ തന്നെ ജീവൻ കവരുമ്പോള്‍ ജനങ്ങളുടെ സ്വൈരജീവിതം ആശങ്കയിലാകുകയാണ്.

പോലീസ് സേനയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 100 ലധികം സ്ഥലം മാറ്റങ്ങളും 60 സസ്‌പെൻഷനുകളും നടന്നതായാണ് പോലീസ് സേനയിൽ നിന്ന് ലഭിക്കുന്ന വിവരം ഭരണകക്ഷിയുടെ പ്രീതിക്ക് പാത്രമാകാത്തവർ രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റം നേരിട്ട് അസംതൃപ്തരായ ഉദ്യോഗസ്ഥരുടെ നീണ്ട നിര തന്നെ ജില്ലയിൽ സേവനം ചെയുന്നുണ്ട്. ഒടുവിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 8 സസ്‌പെൻഷനും 10 സ്ഥലം മാറ്റവും ഉണ്ടായി. പീരുമേട് ജയിലിൽ പ്രതി മരിച്ച സംഭവത്തിൽ എസ്ഐ ഉൾപടെ നാല് പേരെ സസ്‌പെൻഡ് ചെയുകയും 8 പേരെ സ്ഥലം മാറ്റുകയും ചെയ്തു. മൂന്നാറിൽ പോലീസ് കസ്റ്റഡിയിൽ പ്രതിക്ക് മർദനമേറ്റ സംഭവത്തിൽ 4 പേരെ സസ്‌പെൻഡ് ചെയുകയും രണ്ട് പേരെ സ്ഥലം മാറ്റുകയും ചെയ്തു. ഈ സംഭവങ്ങൾ പുറത്ത് വന്നതോടെ പോലീസിന്‍റെ നിലപാടിൽ ജനങ്ങൾക്ക് ആശങ്കയും പ്രതിസന്ധിയും സൃഷ്ടിക്കുന്നു,