സർക്കാരിന്‍റെ സ്ഥിരപ്പെടുത്തല്‍ മാമാങ്കം തുടരുന്നു; ശക്തമായ എതിർപ്പിനിടയിലും സ്വന്തക്കാരെയും പാർട്ടിക്കാരെയും സ്ഥിരപ്പെടുത്തി പിണറായി സർക്കാർ

Jaihind News Bureau
Thursday, February 18, 2021

താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തുടർന്ന് സർക്കാർ. വ്യവസായ വകുപ്പിനു കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിലാണ് 5 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് താത്കാലിക ജീവനക്കാർക്ക് വേണ്ടി പുതിയ തസ്തിക സൃഷ്ടിക്കുകയും സ്ഥിരപ്പെടുത്തുവാനുമുള്ള സർക്കാരിന്‍റെ പുതിയൊരു നീക്കവും കൂടി പുറത്തുവരുന്നത്. കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിലാണ് 5 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

നാലു ജീവനക്കാരെ പുതിയ തസ്തികയിലും, ഒരാളെ നിലവിലെ തസ്തികയിലുമാണ് നിയമിക്കുവാൻ ഉത്തരവായിട്ടുള്ളത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കൂടാതെ അവർക്കായി പുതിയ തസ്തികകൾ കൂടി സൃഷ്ടിച്ചുകൊണ്ടാണ് സർക്കാർ സ്ഥിരനിയമനത്തിനായുള്ള ഉത്തരവിറക്കിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. നിലവിൽ ഇത്തരത്തിൽ സർക്കാർ നടത്തുന്ന പിൻവാതിൽ, അധികൃത നിയമനങ്ങളുടെ പരമ്പര തന്നെ സംസ്ഥാനത്ത് വെളിച്ചത്തുവരുമ്പോഴാണ് വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള സ്ഥാപനത്തിലെ പിൻവാതിൽ നിയമന നീക്കവും പുറത്തുവരുന്നത്. സർക്കാർ നടത്തുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും താല്‍ക്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിനെതിരെയും സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാകുകയാണ്. പിഎസ്‌സി ഉദ്യോഗാർത്ഥികളും മറ്റ് യുവജന സംഘടനകളടക്കമുള്ളവരാണ് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

https://youtu.be/fiDtm3ULjgQ