‘പ്രതിപക്ഷ പ്രതിഷേധങ്ങളെ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനുള്ള ശ്രമം; പിണറായി മോദി സ്റ്റൈല്‍ പിന്തുടുന്നു’: കെ.സി വേണുഗോപാല്‍ എംപി

Monday, June 27, 2022

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ മോദി സ്റ്റൈൽ പിന്തുടരുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. പ്രതിപക്ഷ പ്രതിഷേധങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാണ് സർക്കാർ ശ്രമം. മുഖ്യമന്ത്രിയുടെ ഏകാധിപത്യ മുഖമാണ് വ്യക്തമാകുന്നത്. കേന്ദ്ര സർക്കാർ പാർലമെന്‍റിൽ പ്രതിപക്ഷത്തെ അവഗണിക്കുകയാണെന്ന് പറഞ്ഞയാളാണ് നിയമസഭാ സ്പീക്കറുടെ കസേരയിൽ ഇരിക്കുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.