‘പുതിയതായി ക്രിസ്തുമതം സ്വീകരിച്ചവർ ‘ ; മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ വ്യാപകവിമർശനം ; പിന്നാലെ തിരുത്തി തടിയൂരല്‍

 

തിരുവനന്തപുരം : ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനില്‍ യാത്ര ചെയ്ത കന്യാസ്ത്രീകളെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ വ്യാപകവിമർശനം. വിഷയത്തില്‍ കന്യാസ്ത്രീകളെ അപമാനിക്കുകയും സംഘപരിവാർ പ്രവർത്തകരെ അനുകൂലിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയാണ് വിമർശനം ഉയർന്നത്.

സന്യാസാര്ത്ഥിനിമാരായ രണ്ടുപേരെ അഭിസംബോധന ചെയ്യാൻ “പുതിയതായി ക്രിസ്തുമതം സ്വീകരിച്ചവർ” എന്ന വാക്കാണ് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചത്. ഇത് വിവാദമായതിനുപിന്നാലെ സന്യാസാര്ത്ഥികളെന്ന് തിരുത്തുകയായിരുന്നു.

‘പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍’ എന്ന വാക്കാണ് അദ്ദേഹം ഇപ്പോൾ ഒഴിവാക്കിയത്. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പോസ്റ്റ് ചെയ്തത്. അതില്‍ നിന്ന് പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍ എന്ന ഭാഗം രണ്ടാമത്തെ പോസ്റ്റില്‍ എഡിറ്റ് ചെയ്ത് സന്യാസാർത്ഥികളെ എന്നാക്കി മാറ്റി.

Comments (0)
Add Comment