‘ഒന്നാം നമ്പർ മുഖ്യമന്ത്രി; പിണറായിയുടെയും കോടിയേരിയുടെയും ഫണ്ടുകൾ യുഎസിലേക്ക് പോകുന്നത് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴി’: ഷാജ് പറഞ്ഞതായി സ്വപ്ന

Jaihind Webdesk
Friday, June 10, 2022

പാലക്കാട്: ഷാജ് കിരൺ പറയുന്ന ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രി തന്നെയാണെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും ഫണ്ടുകൾ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലീവേഴ്സ് ചർച്ചിന്‍റെ എഫ്സിആർഎ (ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട്) റദ്ദായതെന്നും സ്വപ്നാ സുരേഷ്  ശബ്ദരേഖ പുറത്തുവിട്ടതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പല രീതിയിലും സമവായ ശ്രമങ്ങൾ നടക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും ശബ്ദരേഖയിലുണ്ടെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി എത്തി എന്ന് സ്വപ്ന പറഞ്ഞ ഷാജ് കിരണ്‍ കേസിൽനിന്ന് രക്ഷപ്പെടുത്തി ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്തേക്ക് പോകാൻ സഹായിക്കാമെന്ന് പറഞ്ഞു. വലിയ സ്വാധീനമുള്ള ആളാണ് ഷാജ് കിരണ്‍. തന്നെ ആക്രമിക്കാൻ പദ്ധതിയുണ്ടെന്ന് സ്വപ്ന പറഞ്ഞു. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നൽകിയത്. ശബ്ദരേഖ പുറത്തുവിട്ടത് കേസിൽനിന്ന് രക്ഷപ്പെടാനല്ല. തന്‍റെ സത്യസന്ധത തെളിയിക്കാനാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.