പിണറായിയും മകളും രക്ഷപെടുന്നത് മോദിയുമായുള്ള രഹസ്യധാരണ മൂലം : പവന്‍ ഖേരെ

Jaihind Webdesk
Friday, April 19, 2024

Pawan-Khera

രാജ്യത്തെ രണ്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ഇഡി അറസ്റ്റ് ചെയ്തിട്ടും കേരള മുഖ്യമന്ത്രിയും മകളും രക്ഷപെട്ട് നില്‍ക്കുന്നത് മോദിയുമായുള്ള രഹസ്യധാരണ മൂലമാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവന്‍ പവന്‍ ഖേര. മോദിയും പിണറായിയും ചേട്ടനും അനിയനും പോലെയാണ്. ഇവര്‍ ഒരുമിച്ച് യുഗ്മഗാനം പാടിയാണ് അഴിമതി കേസുകള്‍ ഒതുക്കി തീര്‍ക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേരള മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇഡിയും സിബിഐയും ഒന്നുമില്ല. സ്വര്‍ണക്കടത്ത് കേസിലും വര്‍ഷങ്ങളുടെ പഴക്കമുള്ള ലാവ്‌ലിന്‍ കേസിലും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാണ്. ഇത് കൊണ്ടാണ് പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ആക്രമിക്കുന്നത്. കേരളത്തില്‍ വരുമ്പോഴൊക്കെ ഇവിടെ അഴിമതിയുണ്ടെന്ന് പറയുന്നു. കേരളത്തില്‍ അഴിമതിയുണ്ടെങ്കില്‍ കയ്യിലെ കളിപ്പാവകളായ അന്വേഷണ ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ കഴിയാത്തതും മുഖ്യമന്ത്രിയുടെ സവിധത്തിലേക്ക് എത്താന്‍ കഴിയാത്തതും എന്താണെന്ന് മോദി പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുവര്‍ക്കുമിടയിലുള്ള യുഗ്മഗാനമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കരുവന്നൂര്‍ ബാങ്കിലെ സാധാരണക്കാരന്‍റെ പണം കവര്‍ച്ച ചെയ്തപ്പോഴും മോദി സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇരുവര്‍ക്കുമിടയിലുള്ള യുഗ്മഗാനമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കരുവന്നൂരിലെ സാധാരണക്കാരുടെ പണം കവര്‍ച്ച ചെയ്ത ഒരാളെയും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.