‘പിണറായിക്ക് ലക്ഷ്യം കമ്മീഷന്‍’ ; സർവ്വേ നടത്തി ജനഹിതം അറിയാന്‍ സർക്കാർ തയ്യാറാണോ? : കെ സുധാകരന്‍ എംപി

Wednesday, March 23, 2022

കെ റെയിൽ സില്‍വർ ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലക്ഷ്യം കമ്മീഷനെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ.റെയിൽ പദ്ധതിയോടുള്ള ജനങ്ങളുടെ സമീപനം അറിയാൻ ഹിതപരിശോധനക്ക് സർക്കാർ തയ്യാറുണ്ടോയെന്നും  അദ്ദേഹം ചോദിച്ചു. പിണറായി വിജയന്‍റെ  കെ റെയിൽ സ്വപ്നം പൂവണിയാൻ പോകുന്നില്ലെന്നും കെ.സുധാകരൻ തൃശൂരിൽ പറഞ്ഞു.

അതേസമയം കെ റെയില്‍ കല്ലിടലിനെതിരെ  കോൺഗ്രസിന്‍റെയും നാട്ടുകാരുടേയും സംയുക്ത പ്രതിഷേധം തുടരുന്നു. എറണാകുളം ചോറ്റാനിക്കരയില്‍ ഇന്ന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത് സംഘർഷമായി. അധികൃതർ നാട്ടിയ സർവ്വേക്കല്ലുകള്‍ കോൺഗ്രസ് പ്രവർത്തകർ പിഴുതെടുക്കുകയും  നാട്ടുകാർ അത് കുളത്തിലേക്ക് വലിച്ചെറിയുകയും ചെയതു. സമരം കൂടുതല്‍ ശക്തമാക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു.